സ്കാനിയ ബസ്സിന്റെ ലഗ്ഗേജ് ഡോർ ഇടിച്ച് റോഡരികിൽ ബസ് കാത്തുനിന്ന യുവതി മരിച്ചു

കല്ലൂർ നാഗരംചാൽ വാഴക്കണ്ടിയിൽ പ്രവീണിന്റെ ഭാര്യ മിഥു (22) ആണ് മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ബത്തേരി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിന്നായി കല്ലൂർ നാഗരംചാലിൽ ദേശീയ പാതയോരത്ത് വാഹനം കാത്തു നിൽക്കുന്നതിന്നിടെയാണ് അപകടം. ബത്തേരി ഭാഗത്ത് നിന്നും ബംഗ്ലരൂവിലേക്ക് പോവുകയായിരുന്ന സ്കാനിയ ബസ്സിന്റെ ലഗ്ഗേജ് ഡോർ തുറന്ന് മിഥുവിന്റെ ദേഹത്ത് തട്ടുകയായിരുന്നു.

പരുക്കേറ്റ ഇവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ട് വയസ്സുള്ള അങ്കിത് മകനാണ്.

73

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *