സാന്ത്വനത്തിന്‍റെ ഓണ സമ്മാനങ്ങളുമായി തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ്

Trulli

കാവുംമന്ദം: കൂടെപ്പിറപ്പിന്‍റെ കണ്ണീരൊപ്പുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നതെന്ന ആപ്ത വാക്യവുമായി കിടപ്പ് രോഗികള്‍ക്ക് സ്നേഹത്തിന്‍റെ ഓണ സമ്മാനം നല്‍കുകയാണ് തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്. പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഓണക്കിറ്റ്, ഓണക്കോടി എന്നിവയുടെ വിതരണം പിന്നണി ഗായിക നിഖില മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്‍റിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം മുഖ്യാതിഥിയായി.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദത്തിന് കീഴില്‍
പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്, സാന്ത്വന പരിചരണത്തോടൊപ്പം തന്നെ രോഗികള്‍ക്കുള്ള മറ്റ് സഹായങ്ങളും മരുന്ന് വിതരണം, വിശേഷ ദിവസങ്ങളില്‍ ഭക്ഷണക്കിറ്റ്, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വിതരണം അടക്കമുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നു.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ഡോ ജാവീദ് റിസ്‌വാന്‍, ഡോ ഹസ്ന സെയ്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ് മാത്യു, പ്രദീപ് കുമാര്‍, എല്‍സമ്മ തോമസ്, വി മുസ്തഫ, പി കെ മുസ്തഫ, കെ ടി ഷിബു, പി അനില്‍കുമാര്‍, ടി കെ ജോര്‍ജ്ജ്, സനല്‍രാജ്, എം പി ബീന തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും ജൂലി മാത്യു നന്ദിയും പറഞ്ഞു.

27

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *