കേരളത്തിനൊരു കൈത്താങ്ങുമായി മ്യുസിഷൻസ് അസോസിയേഷൻ

Trulli
റിപ്പോർട്ട്:ജയരാജ് ബത്തേരി ബത്തേരി: പ്രളയത്തിൽ . സർവ്വതും നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി മ്യുസിഷൻ  വെൽഫെയർ അസോസിയേഷന്റെ വയനാട് ജില്ലയിലെ ഗായകൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടി സെപ്തംബർ 7 ന് ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ബത്തേരി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ജില്ലയിലെ പ്രൊഫഷണൽ ഗായികാ ഗായകൻമാരും ,സാങ്കേതിക വിദഗ്ദരുമാണ് പരിപാടിയിൽ പങ്കെടുക്കുക.
കേരളത്തിനകത്തും ,പുറത്തും ഗാനമേള വേദികളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ് കേരളത്തിനൊരു കൈത്താങ്ങിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്തും മോശമല്ലാത്ത ഒരു തുക ഈ കലാകാരൻമാരുടെ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
പരിപാടിയിൽ എല്ലാ നാട്ടുകാരുടെയും സഹകരണം ഉണ്ടാകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
99

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *