നന്മ സംസ്ഥാന സമ്മേളനം:മികച്ച ലോഗോ എ.കെ പ്രമോദിന്റേത്

Trulli

തൃശ്ശൂരിൽ വെച്ച് നടന്ന മലയാള കലാകാരൻ മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഡിസൈൻ ചെയ്തത് വയനാട് ബത്തേരി സ്വദേശിയായ എ.കെ പ്രമോദ്.സംസ്ഥാനത്തെ ജില്ലകളിൽ നിന്നും വന്ന 40 ലേറെ ലോഗോ കളിൽ നിന്നാണ് ബത്തേരിയിൽ എ വൺ ആർട്സ് എന്ന സ്ഥാപനം നടത്തുന്ന പ്രമോദ് ഡിസൈൻ ചെയ്ത ലോഗോ തിരഞ്ഞെടുത്തത് .മികച്ച ലോഗോ ഡിസൈൻ ചെയ്തതിനുള്ള പുരസ്കാരം എ.കെ പ്രമോദ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ഏറ്റുവാങ്ങി. ആഗസ്റ്റ് 28, 29 ,30 ദിവസങ്ങളിലായി തൃശ്ശൂർ കേരള സംഗീത നാടക സംഗീത അക്കാദമി ഹാളിൽ വെച്ചായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.

കലാമണ്ഡലം ഗോപി ,കലാ മണ്ഡലം ക്ഷേമാവതി ,നടി കെ.പി.എ .സി ലളിത ,മട്ടന്നൂർ ശങ്കരൻ കുട്ടി ,സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ,ഗാനരചയിതാവ് റഫീഖ് അഹമ്മദ് ,നടൻ ജയരാജ് വാര്യർ ,നടി രമാദേവി ,സംവിധായകൻ പ്രിയനന്ദനൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വയനാട്ടിലെ കലാകാരൻമാർ അവതരിപ്പിച്ചു കലാപരിപാടികൾ ശ്രദ്ധ നേടി

62

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *