വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനം കത്തിനശിച്ചു

Trulli

നെന്മേനി മാനിവയലില്‍ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഐറിസ് നാലു ചക്രവാഹനം കത്തി നശിച്ചു. മാനിവയല്‍ വായനശാലയ്ക്ക് സമീപമുള്ള കണ്ണമംഗലത്ത് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗിരീഷ് വാഹനത്തിന് സമീപത്തു നിന്നും ഒരാള്‍ ഓടി മറയുന്നത് കണ്ടതായാണ് പറയുന്നത്. ഇവിടെ നിന്നും ഒരു ജോഡി ചെരുപ്പും കണ്ടെടുത്തു.ഗിരീഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി രെജികുമാറിന്റെയും അമ്പലവയല്‍ സിഐ എലിസബത്തിന്റെ നേതൃത്വത്തിലും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

78

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *