രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Trulli

രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ അറസ്റ്റു ചെയ്തു. പാലക്കാട് മണ്ണാർക്കാട് ആനല്ലൂർ സ്വദേശി മുഹമ്മദ് സനൂസ് (21) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന കെ. എസ്. ആർ. ടി. സി ബസ്സിൽ നിന്നും രണ്ട് കിലോ 130 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് സനൂസിനെ റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യു, പി. ഇ. ഒമാരായ സുരേഷ്, പി ഷാജി, സി. ഇ. ഒ റ്റി. ജി പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.

114

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *