കഞ്ചാവും MDMA മയക്കുമരുന്നുമായി യുവാവ് പിടിയിൽ എക്സൈസ് ഉദ്യോസ്ഥനെ ഇടിച്ച് തെറിപ്പിച്ച വാഹനം കസ്റ്റഡിയിലെടുത്തു

wayanad news
Trulli

സുൽത്താൻ  ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി, വയനാട് എക്സൈസ്സ് ഇന്റലിജൻസ് ആന്റ് ഐ.ബി,    മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ്  എന്നിവരുടെ സംയുക്ത നടപടിയിലാണ്  മലപ്പുറം പെരിന്തൽമ്മണ്ണ അങ്ങാടിപുറം, പുത്തനങ്ങാടി ആലിക്കൽ  അജ്നാസ്(26) നെ പിടികൂടിയത്.  കെ.എൽ. കെ.എൽ. 65 സി 6864 നമ്പർ മാരുതി റിറ്റ്സ് കാറിൽ 5 കിലോ കഞ്ചാവ് ,390 മി.ഗ്രാം എം.ഡി. എം.പി. മയക്കുമരുന്ന്    എന്നിവ സഹിതം അതിസമർത്ഥമായാണ്  പിടികൂടിയത്.  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ  യിലെ എക്സൈസ് ഇൻസ്പെക്ടർ  ബൈജു ചെക്ക് പോസ്റ്റിൽ വെച്ച് വാഹനം പരിശോധന നടത്തുമ്പോൾ ബോണറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥനെ  തട്ടിമാറ്റി വാഹനം എടുത്ത് പ്രതി കടന്നു കളഞ്ഞു.  പുറകെ വന്ന മറ്റൊരു കാറിൽ  വാഹനത്തെ  പിൻതുടർന്നെങ്കിലും കണ്ടു പിടിക്കാൻ കഴിയാത്തതിൽ  വിവരം    എക്സൈസ് ഇൻസ്പെക്ടർ  ബൈജു മറ്റു ഓഫീസുകളെ അറിയിക്കുകയും തുടർന്ന് സുൽത്താൻ  ബത്തേരി എക്സൈസ് ഇൻറലിജൻസ്  പാർട്ടി  വാഹനം  15 കിലോമീറ്റർ  അകലെ തമിഴ്നാട് ബോർഡറായ ചീരാൽ വെച്ച് തടഞ്ഞു നിർത്തി   പരിശോധിച്ചു.  അജ്നാസിന്റെ  മൊബൈൽ കവറിൽ നിന്നും 390 മില്ലി ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. ഇതേ സമയം  സമയം അജനാസ്  വാഹനം ഓടിച്ചു പോയ വഴികളിലൂടെ പരിശോധനയും അന്വേഷണവും നടത്തിയ  ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ഒരു മാരുതി റിറ്റ്സ് കാർ റോഡരുകിൽ നിറുത്തി ഡ്രൈവർ ബോണറ്റ് തുറന്ന് എന്തോ പൊതികൾ പുഴയിറമ്പിൽ തള്ളി എന്ന വിവരം ലഭ്യമാക്കുകയും  ചെയ്തു. തുടർന്ന് ഐ.ബി. ഉദ്യോഗസ്ഥർ എക്സൈസ് റേഞ്ച് ഓഫീസ്  പാർട്ടി സഹിതം  പുഴയിറമ്പിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ  പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.   വീഴ്ചയിൽചെറിയ പരിക്ക്  പറ്റിയ  എക്സൈസ് ഇൻസ്പെക്ടർ  ബൈജു ബത്തേരി ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.  സുൽത്താൻ  ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി, വയനാട് എക്സൈസ്സ് ഇന്റലിജൻസ് ആന്റ് ഐ.ബി,    മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ  ഒരുമിച്ചുള്ള പ്രവർത്തനഫലമായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് . പാർട്ടിയിൽ എക്സൈസ് റെയിഞ്ച് ജസ്പെക്ടർ  ജനാർദാനൻ, ഐ.ബ. ഇൻസ്പെക്ടർ സുനിൽ, ഐ.ബി പ്രിവന്റീവ് ഓഫിസമാരായ വിനീഷ് ഷാജിമോൻ വി.ആർ ബാബുരാജ് റെയിഞ്ച് പി.ഒ അനിൽകുമാർ, ജി. ഗോപി  സി.ഇ ഒ മാരായ ഹരിദാസ്  എം.പി., അനീഷ് എ.എസ്. എന്നിവർ പങ്കെടുത്തു

72

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *