കുരുമുളക് മോഷണം;പ്രതികള്‍ പിടിയില്‍

പുല്‍പ്പള്ളി കാപ്പിസെറ്റ് വാസുദേവന്‍ എന്നയാളുടെ മലഞ്ചരക്ക് കടയില്‍ നിന്നും കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉൾപ്പെടെ നാലുപേര്‍ പിടിയില്‍. പ്രായ പൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി. പുല്‍പ്പള്ളി ശശിമല ഇലവുങ്കല്‍ ഉണ്ണി എന്ന ഇ.കെ ഷിജു(23), പുല്‍പ്പള്ളി കൊളത്തൂര്‍ പാളക്കൊല്ലി മുണ്ടക്കല്‍ ബിബിന്‍ ബാബു (20) എന്നിവരാണ് പിടിയിലായവര്‍. ഈ കടയില്‍ നിന്നും മേഷ്ടിച്ച 50 കിലോ കുരുമുളക് ഉള്‍ടെയുള്ള മലഞ്ചരക്ക് സാധനങ്ങള്‍ 80000 രൂപയ്ക്ക് ബത്തേരിയിലെ ഒരു കടയില്‍ ഇവര്‍ വില്‍പ്പന നടത്തുകയായിരുന്നു. പുല്‍പ്പള്ളി എസ്.ഐ അജീഷ് കുമാര്‍,അഡീ.എസ്.ഐ കുഞ്ഞനന്തന്‍,സി.പി.ഒ ടോണി,എസ്.സി.പി.ഒ പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

4

News People

News People

Leave a Reply

Your email address will not be published. Required fields are marked *