സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് വാര്‍ഷികാഘോഷം

മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ഈ മാസം 2 ന് തുടങ്ങിയ ജില്ലാതല പരിപാടികള്‍ 10 ന് അവസാനിക്കും. എം.ബി.ബി.എസ്. പ്രവേശനം നേടിയ എസ്.പി.സി. കേഡറ്റായിരുന്ന ബി.പ്രവീണയ്ക്ക് അഡീഷണല്‍ എസ്.പി. കെ.കെ.മൊയ്തീന്‍കുട്ടി ഉപഹാരം നല്‍കി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി എസ്.ഐ. കെ.കെ.ഷരീഫ്, എസ്.പി.സി. അസി.നോഡല്‍ ഓഫീസര്‍ എം.സി.സോമന്‍, ജിജിന്‍ എന്നിവര്‍ സംസാരിച്ചു.
മീനങ്ങാടി ഗവ.എച്ച്.എസ്.എസില്‍ നടന്ന സെറിമണിയല്‍ പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി സല്യൂട്ട് സ്വീകരിച്ചു. ടൗണില്‍ നടന്ന റാലി പ്രധാനാധ്യാപകന്‍ വേണുഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *