തകർന്ന റോഡ് നന്നാക്കാൻ വർഷങ്ങളായിട്ടും നടപടിയില്ല: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ബത്തേരി :നിരവധി ആളുകൾ ഉപയോഗിക്കുന്ന ബത്തേരി പൂമല പൂതിക്കാട് റോഡ് ,റോഡിലെ മെറ്റൽ ഇളകി കാൽനടയാത്രയും ,വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടായിട്ട് ഒന്നര വർഷത്തിന് മുകളിലായി . രണ്ടി കിലോമീറ്ററോളം ദൂരമുള്ള ഈ റോഡ് പൂമല മുതൽ പൂതിക്കാട് വരെയുള്ളതാണ്. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്വകാര്യ വിദ്യാലയത്തിലേക്കും, ഒരു പാലിയേറ്റീവ് സെൻററിലേക്കും ,കൂടാതെ നിരവധി വീടുകളിലേക്കുമുള്ള… Continue Reading

ജീന സ്കറിയക്ക് ജന്മനാടിന്റെ സ്നേഹാദരം നാളെ: യൂത്ത് ലീഗ് നേതൃത്വം നൽകും

പടിഞാറത്തറ: ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ജീന സ്കറിയക്ക് ജന്മനാടിന്റെ സ്വീകരണം .പന്തിപ്പൊയിൽ ശാഖ യൂത്ത് ലീഗ് നൽകുന്ന സ്നേഹാദരം നാളെ വൈകുന്നേരം ആറ് പന്തിപ്പൊയിലിൽ നടക്കും. രാഷ്ട്രീയ- സാമൂഹ്യ – കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 35

ചിന്താവിഷ്ടയായ സീത :നൂറാം വാര്‍ഷികാഘോഷ സെമിനാര്‍ സംഘടിപ്പിച്ചു

പിണങ്ങോട്: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം കുമാരനാശാന്‍റെ പ്രശസ്ത ഖണ്ഡകാവ്യമായ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി വെങ്ങപ്പള്ളി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ദയ ഗ്രന്ഥശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പിണങ്ങോട് ഡബ്ലിയു.ഒ.എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ താജ് മന്‍സൂര്‍ വിഷയം അവതരണവും സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ഷാഹിന ടീച്ചര്‍… Continue Reading

തരുവണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

തരുവണ; എം പി വീരേന്ദ്രകുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുകയുപോയഗിച്ച് നവീകരിച്ച തരുവണ ഹവണ്‍മെന്റ് ഹയര്‍സെക്കണ്ടറിസ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ലാബ് എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.പത്ത് ലക്ഷം രൂപാ ചിലവിലാണ് ലാബ് നവീകരിച്ചത്.കമ്പ്യൂട്ടര്‍ ലാബിനായി പത്ത് ലക്ഷം രൂപാ 25 കമ്പ്യൂട്ടറുകള്‍ വാങ്ങിക്കുന്നതിനായി എംഎല്‍എ യും അനുവദിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ… Continue Reading

കൽവർട്ട് അപകടത്തിൽ :വാഹന യാത്ര ആശങ്കയിൽ

മാനന്തവാടി : കണ്ടോത്തുവയൽ റോഡിൽ കാപ്പികണ്ടിവയലിലുള്ള കൽവർട്ട് അപകടത്തിൽ. ഈ റോഡിൽ പത്ത് മീറ്റർ വീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.40 വർഷം മുമ്പ് നിലവിൽ വന്ന റോഡിൽ 5 മീറ്റർ വീതിയിലുള്ള കൽവർട്ടാണ് നിലവിലുള്ളത്.ഈ കൽവർട്ട് കരിങ്കല്ല് കൊണ്ട് നിർമ്മിച്ചത് മൂലം കരിങ്കല്ല് ഇളകി പോയിട്ടുണ്ട്. കമ്പികൾ ദ്രവിച്ച് പുറത്ത് വന്നിരിക്കുന്നതുമൂലം റോഡ് ഏത് സമയവും… Continue Reading

ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം : സര്‍ക്കാറിന്‍റെ ജാഗ്രത കുറവാണെന്ന് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബത്തേരി: രാത്രിയാത്രാ നിരോധന കേസ്സില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തത് കേരളാ സര്‍ക്കാറിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തി സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാന്‍ സംസ്ഥാന… Continue Reading

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി- ജില്ലാ കൺവൻഷൻ നടത്തി

കൽപ്പറ്റ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി.എം ജി റ്റി ഓഡിയ റ്റോറിയത്തിൽ നടന്ന കൺവൻഷൻ ഐപ് സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ജെയ്ൻ ആന്റണി അധ്യക്ഷത വഹിച്ചു.ജിപ്സൺ വി പോൾ സ്വാഗതം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി പി… Continue Reading

കടുവയുടെ ആക്രമണം: കുട്ടി കൊമ്പനെ ചെരിഞ നിലയിൽ കണ്ടെത്തി

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ മണ്ണുണ്ടി വനത്തില്‍ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വനത്തില്‍ ആനകൂട്ടം നിലയുറപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാച്ചര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ദേഹമാസകലം മുറിവുകളോടെ ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടാന കൂട്ടത്തെ തുരത്തിയശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കാട്ടിക്കുളം ഗവ.… Continue Reading

ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി ഗോത്രകലാമേള നടത്തി

കോറോം: പിന്നിലായവരെ മുന്നിലെത്തിക്കാൻ തൊണ്ടർ നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള ഗോത്രകലാമേള ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിലും ഒപ്പമെത്താനുളള ശ്രമത്തിലാണ് ഒരു പറ്റം വിദ്യാർത്ഥികൾ. നിറപ്പകിട്ടാർന്ന കലാമേളകൾ നാട്ടിൽ നടക്കുമ്പോൾ കഴിവു കളുണ്ടായിട്ടും തങ്ങളുടെ പിന്നാക്കാവസ്ഥയും സാഹചര്യങ്ങളും ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങളിൽ… Continue Reading

ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ സ്പോർട്സ് കരാത്തെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗൺ ഹാളിൽ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് നടത്തി. ചാമ്പ്യൻഷിപ്പ് അഡ്വ.വി.പി.യൂസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ക്വോഷി ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ക്വോഷി ഗിരീഷ് പെരുന്തട്ട, ഷിഹാൻ കെ.ജെ.ചാക്കോ, സെൻസിസുനിൽ വർഗ്ഗീസ്, ഷിഹാൻ എ.ആനന്ദ്, സെൻസി താജുദ്ധീൻ, സെൻസി… Continue Reading