ഓണം വന്നാലും തരുവണയിൽ കോഴിക്കടയിലാ തിരക്ക്

തരുവണയില്‍ കോഴിക്ക് വന്‍ വിലക്കുറവ്-സമീപ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് മുറുമുറുപ്പ് . ;കഴിഞ്ഞ ഒരാഴ്ചയോളമായി തരുവണയില്‍ കോഴിയിറച്ചിക്ക് വന്‍വിലക്കുറവ് വരുത്തിയതോടെ സമീപ പ്രദേശങ്ങളിലെ കോഴി വ്യാപാരികള്‍ക്ക് പ്രതിഷേധം.ഒരു കിലോ കോഴിയിറച്ചി 100 ഉം 110 രൂപക്കായിരുന്നു തരുവണയില്‍ ഒരു മാസത്തോളമായി വില്‍പ്പന നടത്തിയിരുന്നത്.ഓണം പ്രമാണിച്ച് ഒരു കിലോ കോഴിയിറച്ചി 110 രൂപക്ക് വാങ്ങിയാല്‍ രണ്ട് കിലോ പച്ചക്കറിയും… Continue Reading

കരുത്തുള്ള പുതിയ പ്രഭാതങ്ങൾ സൃഷ്ടിക്കണം: സബ് കലക്ടർ

മേപ്പാടി:പുത്തുമലയിലെ ദുരന്ത ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും വെഫിയും സംഘടിപ്പിച്ച എജു ഹെൽപ് സംഗമത്തിൽ എജു കിറ്റ് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു സബ് കലക്ടർ എൻ.എസ്..കെ ഉമേഷ്. ബാഗ് ,നോട്ട് ബുക്ക് ,കുട, ഇൻസ്ട്രുമെന്റ് ബോക്സ്, പേന, പെൻസിൽ, ലഞ്ച് ബോക്സ്, സ്റ്റീൽ വാട്ടർ ബോട്ടിൽ അടങ്ങിയ എജു കിറ്റ് 160 കുട്ടികൾക്ക് വിതരണം… Continue Reading

ഡോ.ആന്റണി പുത്തൻപുരക്കലിന് ജന്മനാട് സ്വീകരണം നൽകി

മാനന്തവാടി: സിൽവ സ്ട്രോ ബെനഡിക്ടൻ സഭയുടെ ആബട്ട് ജനറൽ ആയി ചുമതലയേറ്റ ഡോ: ഫാ: ആന്റണി പുത്തൻപുരയ്ക്കലിന് ജന്മനാട് സ്വീകരണം നൽകി. പ്രളയ ദുരിതങ്ങളുടെ പശ്ചാതലത്തിൽ ലളിതമായ രീതിയിലായിരുന്നു പരിപാടി. വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ നടന്ന അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി… Continue Reading

ദേശീയ പാതയിലെ ഗതാഗത നിരോധനം: സുപ്രീംകോടതിയെ സമീപിക്കും

ബത്തേരി: ദേശീയപാതയിലെ സമ്പൂര്‍ണ്ണ ഗതാഗതനിരോധനം എന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിക്കാനും സുപ്രീംകോടതിയെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാനും സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സംയുക്ത യോഗമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തിയത്. രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ്സില്‍ സുപ്രീംകോടതി ബദല്‍പാത ദേശീയപാതയാക്കി വികസിപ്പിച്ച് നിലവിലെ ദേശീയപാത… Continue Reading

പ്രളയബാധിത മേഖലയിലെ മുഴുവൻ കുട്ടികൾക്കും സ്കൂൾ കിറ്റുകൾ നൽകും:എംഎസ്എഫ്

കൽപ്പറ്റ: കൂടപിറപ്പുകളുടെ കൂടെ നിൽക്കാം അതിജീവനത്തിന് ഒരുമിക്കാം എന്ന സന്ദേശം ഉയർത്തി പ്രളയബാധിത മേഖലയിലെ കുട്ടികൾക്കുള്ള സ്കൂൾ കീറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം വാളാട് വെച്ച് നടത്തി.പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ കിറ്റുകൾ നൽകുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി നവാസ് പറഞ്ഞു.വരും ദിവസങ്ങളിൽ… Continue Reading

സി ലൂസിയെ മഠത്തിൽ പൂട്ടിയിട്ടു; പോലീസെത്തി മോചിപ്പിച്ചു

സി. ലൂസിയെ മഠത്തിൽ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് സംഭവമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറയുന്നു. മഠത്തിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്നും അത്യധികം മനുഷ്യത്വ രഹിതമായ സംഭവമെന്നും സി.ലൂസി കളപ്പുരക്കൽ. തുടർന്ന് സി.ലൂസിയെ മഠത്തിൽ പൂട്ടിയിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി. മഠം അധികൃതരുമായി സംസാരിച്ചതിന് ശേഷം… Continue Reading

കിണർ വൃത്തിയാക്കാനും ക്ലോറിനേഷനും ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ 50 സംഘങ്ങൾ

കൽപ്പറ്റ: പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതച്ച വയനാട്ടിൽ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിന് വിവിധ സന്നദ്ധ പ്രവർത്തകർ സേവനം തുടങ്ങി. കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനുമായ കോമഴിക്കോട് നിന്ന് വളണ്ടിയർമാർ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കിണറുകൾ വൃത്തിയാക്കി. അമ്പത് സംഘങ്ങളാണ് ഞായർ, തിങ്കൾ ദിവസങ്ങളിൽ കിണർ ശുചീകരണത്തിനുള്ളത്. ഓരോ സംഘത്തിലും അഞ്ച് മുതൽ… Continue Reading

പുത്തുമലയിൽ ഒരാളുടെ മൃതദേഹം കൂടി കിട്ടി

കൽപ്പറ്റ: മേപ്പാടി പുത്തുമലയിൽ ആഗസ്റ്റ് ഒമ്പതിന് ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര കേന്ദ്രമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്ത് ഏലവയലിന് സമീപം വച്ചാണ് മൃതദേഹം കണ്ടെത്തിയത്. പുത്തുമല സ്വദേശി അണ്ണയ്യൻ (57)ന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു. ഉരുൾപൊട്ടൽ നടന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടരകിലോമീറ്റർ അകലെയാണ് പാറ… Continue Reading

ലക്ഷത്തിലേറെ പേർ ഒരുമിച്ചിറങ്ങി: വയനാടിനെ സുന്ദരിയാക്കി

കൽപ്പറ്റ: പ്രളയജലം കയറിയിറങ്ങി മലിനമാക്കിയ വയനാടിനെ ജില്ലയ്ക്കകത്തും പുറത്തും നിന്നെത്തിയ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഴുകിത്തുടച്ച് വൃത്തിയാക്കി. 51932 കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ 1,13447 പേരാണ് പേരാണ് നാടൊന്നാകെ ഒരേ സമയം നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്. രാഷ്ട്രീയ-മത സംഘടനകളെ പ്രതിനിധീകരിച്ച് 10841 പേരും സന്നദ്ധ സംഘടനകളിൽ നിന്ന് 7440 പേരും ഓൺലൈൻ രജിസ്ട്രേഷൻ… Continue Reading

വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രതിയായ അധ്യാപകന് ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകിയ നടപടി പുന:പരിശോധിക്കാനുള്ള നടപടിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ അടിയന്തിരമായി മേൽക്കോടതിയെ സമീപിക്കണം. ഇത്തരം ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഒരാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നത്… Continue Reading